കൊവിഡ് രോ​ഗികളെ സുഖപ്പെടുത്താനായി രക്തം ദാനം ചെയ്യും; രോഗമുക്തി നേടിയ നടി സോയ മൊറാനി

By Web TeamFirst Published Apr 21, 2020, 8:58 PM IST
Highlights

സോയക്കും അച്ഛനും നിര്‍മ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കൊവിഡ് ബാധിച്ചിരുന്നു.

മുംബൈ: കൊവിഡ് 19നുമായി പോരാടുന്നവരെ ചികിത്സിക്കാനായി രക്തം ദാനം ചെയ്യുമെന്ന് വൈറസില്‍ നിന്നും സുഖം പ്രാപിച്ച ബോളിവുഡ് താരം സോയ മൊറാനി. കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാമെന്നും താരം പറയുന്നു. സോയക്കും അച്ഛനും നിര്‍മ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കൊവിഡ് ബാധിച്ചിരുന്നു.

”ഈയാഴ്ച അവസാനത്തോടെ രക്തദാനം ചെയ്യും. കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം. ഇത് മറ്റുള്ളവരെ സുഖപ്പെടുത്താന്‍ സഹായിച്ചേക്കാം” സോയ പറഞ്ഞു. സഹോദരി ഷാസയുടെയും തന്റെയും ഐസൊലേഷന്‍ ദിവസങ്ങള്‍ കഴിയാറായെന്നും അച്ഛന് കുറച്ചു കൂടി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും സോയ പറയുന്നു.

കൊവിഡ് ബാധിച്ചപ്പോൾ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഒരുപോലെയല്ലായിരുന്നുവെന്നും സോയ വ്യക്തമാക്കുന്നു.“ഡാഡിക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നപ്പോൾ, എന്റെ സഹോദരിക്ക് കടുത്ത തലവേദനയും പനിയും വന്നു. എനിക്ക് ചുമയും കണ്ണുകളിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. നെഞ്ചിനുള്ളിൽ എന്തോ കുടുങ്ങിയതുപോലെ, എനിക്ക് ശരിയായി ശ്വസിക്കാൻ കഴിയുമായിരുന്നില്ല ”സോയ പറഞ്ഞു.

click me!