മമ്മൂട്ടിക്കൊപ്പം പൃഥ്വി, ആര്യ; 'പതിനെട്ടാം പടി' ട്രെയ്‌ലര്‍

Published : Jun 27, 2019, 07:50 PM ISTUpdated : Jun 27, 2019, 09:31 PM IST
മമ്മൂട്ടിക്കൊപ്പം പൃഥ്വി, ആര്യ; 'പതിനെട്ടാം പടി' ട്രെയ്‌ലര്‍

Synopsis

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. പ്രതീക്ഷയുണര്‍ത്തുന്ന ട്രെയ്‌ലര്‍ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിം 'പതിനെട്ടാം പടി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരങ്ങളായി ഒട്ടേറെ പ്രമുഖര്‍ എത്തുന്നുണ്ട്. പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനുമൊക്കെ അതിഥിതാരങ്ങളാവുമ്പോള്‍ മമ്മൂട്ടിയുടേത് എക്‌സ്റ്റന്‍ഡഡ് കാമിയോ ആണ്. 'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. പ്രതീക്ഷയുണര്‍ത്തുന്ന ട്രെയ്‌ലര്‍ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.

15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ. ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്.  ജൂലൈ അഞ്ചിന് തീയേറ്ററുകളില്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി