ആര്‍ട്ടിസ്റ്റ് ആണ്, സ്റ്റൈലിഷും; ഇതാണ് 'ലൂക്ക'-ട്രെയ്‌ലര്‍

By Web TeamFirst Published Jun 17, 2019, 5:19 PM IST
Highlights

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മ്മാണം. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
 

ടൊവീനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന 'ലൂക്ക'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റ് ആണ് ടൊവീനോയുടെ കഥാപാത്രം. അഹാന കൃഷ്ണയാണ് നായിക. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മ്മാണം. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സംഗീതം സൂരജ് എസ് കുറുപ്പ്. വിതരണം സെഞ്ച്വറി ഫിലിംസ്. പിആര്‍ഒ വാഴൂര്‍ ജോസ്, ആതിരദില്‍ജിത്ത്. ജൂണ്‍ 28 റിലീസ്.

click me!