ഇതാ, 'സംവിധായകനായ' ടൊവീനോ; 'ആന്‍ഡ് ദി ഓസ്‍കാര്‍ ഗോസ് ടു' ട്രെയ്‍ലര്‍

Published : Jun 15, 2019, 06:38 PM IST
ഇതാ, 'സംവിധായകനായ' ടൊവീനോ; 'ആന്‍ഡ് ദി ഓസ്‍കാര്‍ ഗോസ് ടു' ട്രെയ്‍ലര്‍

Synopsis

ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. 

ടൊവീനോ തോമസ് സംവിധായകന്‍റെ റോളിലെത്തുന്ന 'ആന്‍ഡ് ദി ഓസ്‍കാര്‍ ഗോസ് ടു' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അലന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ലാല്‍, ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം ബിജിബാല്‍. സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സലിം അഹമ്മദ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ലോസ് ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണമെന്ന് അറിയുന്നു.  

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി