'അണ്ടര്‍വേള്‍ഡു'മായി അരുണ്‍കുമാര്‍ അരവിന്ദ്; നായകന്‍ ആസിഫ് അലി-ടീസര്‍

Published : Jun 15, 2019, 06:05 PM IST
'അണ്ടര്‍വേള്‍ഡു'മായി അരുണ്‍കുമാര്‍ അരവിന്ദ്;   നായകന്‍ ആസിഫ് അലി-ടീസര്‍

Synopsis

അമല്‍ നീരദിന്‍റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ. നിര്‍മ്മാണം ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി അരുണ്‍കുമാര്‍ അരവിന്ദ്. അണ്ടര്‍ വേള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. 2017ല്‍ വന്ന 'കാറ്റി'ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് ഇത്. അമല്‍ നീരദിന്‍റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ. നിര്‍മ്മാണം ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.

ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി