കാത്തിരിപ്പിന് വിരാമം; 'എന്നെ നോക്കി പായും തോട്ട' ട്രെയിലർ എത്തി

By Web TeamFirst Published Aug 24, 2019, 4:52 PM IST
Highlights

ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരുന്നു

ഗൗതം മേനോൻ ചിത്രം 'എന്നെ നോക്കി പായും തോട്ട' യുടെ ട്രെയിലർ പുറത്തിറങ്ങി. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍  മേഘ ആകാശ് നായികയായി എത്തുന്നത്. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 

ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരുന്നു. 2016ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ധര്‍ബുക ശിവയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. സെപ്‍റ്റംബര്‍ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുക.

click me!