പന്നി ഫാമിന് പകരം ആടുവളര്‍ത്തല്‍; 'അങ്കമാലി ഡയറീസ്' തെലുങ്കിലെത്തുമ്പോള്‍ 'ഫലക്‌നമ ദാസ്'

By Web TeamFirst Published May 13, 2019, 12:52 PM IST
Highlights

പുതുമുഖ സംവിധായകന്‍ വിശ്വക് സെന്‍ ആണ് സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. 'അങ്കമാലി'യിലെ പോര്‍ക്ക് ബിസിനസ് ആയിരുന്നു ലിജോ ചിത്രത്തിന്റെ പശ്ചാത്തലമെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ മട്ടണ്‍ ബിസിനസ് ആണ് പശ്ചാത്തലം. 

മാറുന്ന മലയാളസിനിമയെ ഇന്ത്യയിലെ മറ്റ് ചലച്ചിത്ര വ്യവസായങ്ങള്‍ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോയിലെ മികവുറ്റ ക്രാഫ്റ്റ്‌സ്മാന്‍ ഒരുക്കിയ ചിത്രത്തിന്റെ റീമേക്ക് അവകാശം മൂന്ന് ഭാഷകളിലേക്കാണ് വിറ്റുപോയത്. മറാത്തിയിലേക്കും ബോളിവുഡിലേക്കും തെലുങ്കിലേക്കും. 'കോലാപൂര്‍ ഡയറീസ്' എന്നായിരുന്നു മറാത്തി റീമേക്കിന്റെ പേര്. ഇപ്പോഴിതാ തെലുങ്ക് റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നു.

'ഫലക്‌നമ ദാസ്' എന്നാണ് തെലുങ്കിലെത്തുമ്പോള്‍ ചിത്രത്തിന്റെ പേര്. പുതുമുഖ സംവിധായകന്‍ വിശ്വക് സെന്‍ ആണ് സംവിധാനം. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. 'അങ്കമാലി'യിലെ പോര്‍ക്ക് ബിസിനസ് ആയിരുന്നു ലിജോ ചിത്രത്തിന്റെ പശ്ചാത്തലമെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ മട്ടണ്‍ ബിസിനസ് ആണ് പശ്ചാത്തലം. 

സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, തരുണ്‍, ഉത്തേജ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യാസാഗര്‍ ചിന്തയാണ് ഛായാഗ്രഹണം. കരാട്ടെ രാജുവാണ് നിര്‍മ്മാണം. 

click me!