'ഡെറിക് അബ്രഹാ'മിന്റെ അനുജനെ ഓര്‍മ്മയുണ്ടോ? ആന്‍സണ്‍ പോള്‍ നായകനാവുന്ന 'ദി ഗാംബ്ലര്‍' ട്രെയ്‌ലര്‍

Published : May 12, 2019, 09:59 PM IST
'ഡെറിക് അബ്രഹാ'മിന്റെ അനുജനെ ഓര്‍മ്മയുണ്ടോ? ആന്‍സണ്‍ പോള്‍ നായകനാവുന്ന 'ദി ഗാംബ്ലര്‍' ട്രെയ്‌ലര്‍

Synopsis

ടൊവീനോ തോമസ് നായകനായ 'ഒരു മെക്‌സിക്കന്‍ അപാരത' ഒരുക്കിയ ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം 'ദി ഗാംബ്ലറി'ലാണ് ആന്‍സണ്‍ പോള്‍ നായകനാവുന്നത്.  

അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജന്‍ വേഷമാണ് ആന്‍സന്‍ പോള്‍ എന്ന നടന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. സുധി വാത്മീകം, ഊഴം, സോളോ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും 'അബ്രഹാ'മിലെ മുഴുനീള വേഷത്തിലൂടെയാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും ഈ യുവനടനെ തിരിച്ചറിയുന്നത്. ഇപ്പോഴിതാ ആന്‍സണ്‍ നായകനാവുന്ന ചിത്രം വരുന്നു. ടൊവീനോ തോമസ് നായകനായ 'ഒരു മെക്‌സിക്കന്‍ അപാരത' ഒരുക്കിയ ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം 'ദി ഗാംബ്ലറി'ലാണ് ആന്‍സണ്‍ പോള്‍ നായകനാവുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി