പോലീസ് വേഷത്തില്‍ ജ്യോതിക, ജാക്ക്പോട്ട് സിനിമയുടെ ട്രെയിലര്‍

By Web TeamFirst Published Jul 23, 2019, 12:22 PM IST
Highlights

ജ്യോതിക പോലീസ് ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രം ആക്ഷൻ–കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.  

ജ്യോതിക നായികയായി എത്തുന്ന ജാക്ക്പോട്ട് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ് കല്യാണ്‍ ഒരുക്കുന്ന ചിത്രത്തില്‍ രേവതിയും പ്രധാനകഥാപാത്രമായി എത്തുന്നു.

ജ്യോതിക പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രം ആക്ഷൻ–കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൻസൂർ അലിഖാൻ ,ആനന്ദരാജ്, രാജേന്ദ്രൻ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.
 

click me!