
അടുത്തകാലത്ത് തീയേറ്ററുകളില്‍ ഏറ്റവും ജനപ്രീതി നേടിയ സിനിമയാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായ ചിത്രവും ഇതുതന്നെ. ചിത്രീകരിച്ചിട്ട് എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു രംഗം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ചിത്രത്തിലെ നാല് സഹോദരന്മാര്‍ ക്രിത്സ്യന്‍ ധ്യാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്ന രംഗമുണ്ട് ചിത്രത്തില്‍. അമ്മയെ വിളിക്കാന്‍ പോകുംനേരം അണിയാനായി പുതിയ വസ്ത്രം വാങ്ങാന്‍ നാല് പേരും ചേര്‍ന്ന് ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ പോകുന്നതാണ് സന്ദര്‍ഭം.
മുന്‍ധാരണപ്രകാരം എല്ലാവരും വെളുത്ത ഷര്‍ട്ടുകളാണ് വാങ്ങുന്നത്. ഈ വേഷം കൊണ്ടൊക്കെ അമ്മയെ മടക്കിക്കൊണ്ടുവരാനാകുമോ എന്ന ആശങ്ക ഷെയിന്‍ നിഗം അവതരിപ്പിച്ച 'ബോബി' ഏറ്റവും ഇളയ അനിയനോട് പ്രകടിപ്പിക്കുന്നുണ്ട്. 55 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam