'രാജ റിട്ടേണ്‍സ്'; ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മധുരരാജ ട്രെയിലര്‍

By Web TeamFirst Published Apr 5, 2019, 8:27 PM IST
Highlights

 വൈശാഖ് നേരത്തേ പറഞ്ഞിരുന്നതുപോലെ മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ് നിറഞ്ഞതാകും സിനിമയെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലര്‍. ഒപ്പം സമകാലീന രാഷ്ട്രീയ സംഭവങ്ങളും സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്. വൈശാഖ് നേരത്തേ പറഞ്ഞിരുന്നതുപോലെ മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ് നിറഞ്ഞതാകും സിനിമയെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലര്‍.

ഒപ്പം സമകാലീന രാഷ്ട്രീയ സംഭവങ്ങളും സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. തന്‍റെ മുന്‍ ചിത്രങ്ങളിലേത് പോലെ പ്രേക്ഷകനെ ആവേശഭരിതാരാക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് മധുരരാജയ്ക്ക് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, സലീം കുമാര്‍, സിദ്ദിഖ്, നരേയ്ന്‍ അനുശ്രീ, ജഗപതി ബാബു  എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ ട്രെയിലറില്‍ അണിനിരക്കുന്നുണ്ട്. 

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. മൂവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.


 

click me!