
മുംബൈ: ചടുലന്‍ നൃത്തരംഗങ്ങളും മനോഹരമായ ദൃശ്യവിസ്മയവും തീര്‍ത്താണ് കളങ്കിന്‍റെ ട്രെയിലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കവരുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച് അനുഭവം പകരുന്നതാകുമെന്നും ട്രെയിലര്‍ തെളിയിക്കുന്നു. വരുണ്‍ ധവാനും അലിയ ഭട്ടും കൈറ അദ്വാനിയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്. മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരണ്‍ ജോഹര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വര്‍ഷം മുന്‍പ് കരണിന്റെ പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണ് 'കലങ്കി'ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരണ്‍ പറയുന്നത്.
നേരത്തെ ചിത്രത്തിലെ 'ഫസ്റ്റ് ക്ലാസ്' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അര്‍ജിത് സിംഗും നീതി മോഹനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രീതമാണ്. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam