രവി പത്മനാഭന് ശേഷം 'മനു'; വിനീത് നായകനാവുന്ന 'മനോഹരം' ട്രെയ്‌ലര്‍

By Web TeamFirst Published Sep 8, 2019, 6:15 PM IST
Highlights

 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് 'മനോഹര'ത്തിലൂടെ.

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അന്‍വര്‍ സാദിഖ് ചിത്രം 'മനോഹര'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ടെക്‌നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് അവതരിപ്പിക്കുന്ന മനു എന്ന കഥാപാത്രം. തിരക്കഥയും സംവിധായകന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുകയാണ് 'മനോഹര'ത്തിലൂടെ.

എഡിറ്റിംഗ് നിധിന്‍ രാജ് ആരോള്‍, സംഗീതം സഞ്ജീവ് ടി. അപര്‍ണ ദാസ്, ഹരീഷ് പേരടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് നിര്‍മ്മാണം. ഈ മാസം തന്നെ തീയേറ്ററുകളിലെത്തും.

തീയേറ്ററുകളില്‍ വലിയ വിജയം നേടിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രവി പത്മനാഭന്‍ എന്ന പ്ലസ് ടു അധ്യാപകനായിരുന്നു വിനീതിന്റെ കഥാപാത്രം. അനുജന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ 'ലവ് ആക്ഷന്‍ ഡ്രാമ'യിലും വിനീതിന് കഥാപാത്രമുണ്ട്.

click me!