വീണ്ടും ഫാമിലി എന്റര്‍ടെയ്‌നറുമായി ജയറാം; 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍' ട്രെയ്‌ലര്‍

Published : May 19, 2019, 11:14 AM IST
വീണ്ടും ഫാമിലി എന്റര്‍ടെയ്‌നറുമായി ജയറാം; 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍' ട്രെയ്‌ലര്‍

Synopsis

സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വര്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായ ചിത്രവുമായി എത്തുകയാണ്.

ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. നര്‍മ്മത്തിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വര്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായ ചിത്രവുമായി എത്തുകയാണ്.

ബാബുരാജ്, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, വിജയരാഘവന്‍, സലിംകുമാര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ബൈജു, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് നിര്‍മ്മാണം. ഷാനി ഖാദറിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സമീര്‍ ഹഖ്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം. 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി