
ഹോളിവുഡിൽ മാത്രമല്ല ഇങ്ങ് മലയാളക്കരയിലും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡ്. മലയാളികളുടെയും ഇഷ്ടതാരങ്ങളായ ലിയോനാർഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ഒന്നിക്കുന്നുവെന്നതാണ് അതിന്റെ പ്രധാന കാരണം. ടറന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നതും ആരാധകരെ ആവേശത്തിലാക്കുന്നു. ടറന്റീനോയുടെ ഒമ്പതാമത്തെ ചിത്രം കൂടിയാണ് വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡ്.
ആകാംക്ഷകൾക്ക് വിരാമമിട്ട് ചിത്രം തീയറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു മിനിട്ട് നാൽപ്പത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചലച്ചിത്ര പ്രേമികളെ ആവേശത്തിലാക്കുന്നതാണ്.
ഒരു മിസ്റ്ററി ക്രൈം ഫിലിം ആയിട്ടാൺ വൺസ് അപ് ഓൺ എ ടൈം ഹോളിവുഡ് ഒരുക്കിയിരിക്കുന്നത്. സിനിമയിലേക്ക് ചേക്കാറാൻ ശ്രമിക്കുന്ന ടെലിവിഷൻ താരമായ റിക്ക് ഡൽടൺ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam