'പേളിഷി'ന് ആശംസകളുമായി ബിഗ് ബോസ് കുടുംബാംഗങ്ങള്‍; വിവാഹ വീഡിയോ

Published : May 07, 2019, 12:02 PM IST
'പേളിഷി'ന് ആശംസകളുമായി ബിഗ് ബോസ് കുടുംബാംഗങ്ങള്‍; വിവാഹ വീഡിയോ

Synopsis

ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് ഞായറാഴ്ച നടന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നാളെ പാലക്കാട് ശ്രീനിഷിന്റെ വീട്ടില്‍വച്ച് നടക്കും.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ തളിരിട്ട പ്രണയം വിവാഹത്തിലെത്തിയ ദിനമായിരുന്നു ഈ ഞായറാഴ്ച. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തിലും പിന്നീട് നടന്ന റിസപ്ഷനിലും പങ്കെടുക്കാന്‍ മലയാള സിനിമാ, ടെലിവിഷന്‍ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. മമ്മൂട്ടി, ടൊവീനോ തോമസ്, മംമ്ത മോഹന്‍ദാസ്, വിജയ് ബാബു, മിയ, നിവേദിത, പ്രിയാമണി, സിദ്ദിഖ്, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം ബിഗ് ബോസ് വേദിയിലെ ഇരുവരുടെയും പ്രിയ സുഹൃത്തുക്കളും എത്തി. ബിഗ്‌ബോസ് സീസണ്‍ ഒന്ന് വിജയി ആയിരുന്ന സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, ഹിമ ശങ്കര്‍, ഷിയാസ് എന്നിവരാണ് ചടങ്ങിനെത്തിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് ഞായറാഴ്ച നടന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നാളെ പാലക്കാട് ശ്രീനിഷിന്റെ വീട്ടില്‍വച്ച് നടക്കും.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി