മെക്‌സിക്കന്‍ ലഹരി മാഫിയയ്‌ക്കെതിരേ 'റാംബോ': 'ലാസ്റ്റ് ബ്ലഡ്' ട്രെയ്‌ലര്‍

Published : May 30, 2019, 09:47 PM IST
മെക്‌സിക്കന്‍ ലഹരി മാഫിയയ്‌ക്കെതിരേ 'റാംബോ': 'ലാസ്റ്റ് ബ്ലഡ്' ട്രെയ്‌ലര്‍

Synopsis

സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ ടൈറ്റില്‍ കഥാപാത്രത്തിന് ഒരു മെക്‌സിക്കന്‍ മിഷനാണ് ഇത്തവണ പൂര്‍ത്തീകരിക്കാനുള്ളത്. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം.  

'റാംബോ' സിരീസിലെ അഞ്ചാം ചിത്രം (മിക്കവാറും അവസാനത്തേതും) 'ലാസ്റ്റ് ബ്ലഡി'ന്റെ ടീസര്‍ ട്രെയ്‌ലര്‍ പുറത്തെത്തി. സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ ടൈറ്റില്‍ കഥാപാത്രത്തിന് ഒരു മെക്‌സിക്കന്‍ മിഷനാണ് ഇത്തവണ പൂര്‍ത്തീകരിക്കാനുള്ളത്. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം. സ്വാഭാവികമായും ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരവുമായാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. അമ്പും വില്ലും കത്തിയും കത്തിക്കലും എന്ന് തുടങ്ങി പല തരത്തിലുള്ള ആയോധന, അക്രമ മുറകളോടെയാണ് റാംബോ ശത്രുക്കളോട് പടവെട്ടുന്നത്. അഡ്രിയാന്‍ ഗ്രണ്‍ബെര്‍ഗ് ആണ് സംവിധാനം.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി