സിനിമ പിടിക്കാൻ 'ഷിബു'; ട്രെയിലര്‍

Published : Jun 04, 2019, 01:57 PM IST
സിനിമ പിടിക്കാൻ 'ഷിബു'; ട്രെയിലര്‍

Synopsis

സിനിമ മോഹിയായ യുവാവിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സിനിമ മോഹിയായ യുവാവിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തീയറ്റർ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ആളാണ് ഷിബു. 90-കളിലെ സിനിമകള്‍ കണ്ട് താരങ്ങളോടുള്ള ആരാധന മൂലം ഷിബു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് രാമകൃഷ്‍ണനാണ് കേന്ദ്രകഥാപാത്രമായ 'ഷിബു'വായി എത്തുന്നത്.. പാലക്കാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്  പ്രണീഷ് വിജയനാണ്. ഞാൻ പ്രകാശനു ശേഷം അഞ്ജു കുര്യൻ നായികയായെത്തുന്നു. . ബിജുക്കുട്ടൻ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി