
മാന്‍ഡ്രിഡ്: ഇംഗ്ലീഷില്‍ അല്ലാത്ത ഏറ്റവും ജനപ്രിയമായ നെറ്റ് ഫ്ലിക്സ് സീരിസ് ലാ കാസ ഡെ പാപ്പലിന്‍റെ മൂന്നാം ഭാഗം വരുന്നു. സീരിസിന്‍റെ ടീസര്‍ പുറത്തുവിട്ടു. സ്പാനീഷിലുള്ള ഈ സീരിസിന്‍റെ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ സ്പെയിനിലെ കേന്ദ്ര ബാങ്കില്‍ കയറി മോഷണം നടത്തുന്ന സംഘത്തിന്‍റെ കഥയാണ് പറഞ്ഞത്. ഇംഗ്ലീഷില്‍ മണി ഹെസ്റ്റ് എന്ന പേരില്‍ ഡബ് ചെയ്ത് ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തവണ പണത്തിന് വേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണ് എന്നതാണ് മൂന്നാം ഭാഗത്തിന്‍റെ ടാഗ് ലൈന്‍ തന്നെ. അതിന് ഒപ്പം പ്രക്ഷേകരെ രസിപ്പിച്ച എല്ലാ കഥാപാത്രങ്ങളും മൂന്നാം സീസണിലും പ്രത്യക്ഷപ്പെടുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സീസണോടെ ദൗത്യം അവസാനിച്ചുവെന്ന് കരുതുന്ന കഥാപാത്രങ്ങളുടെ അപ്രതീക്ഷിത എന്‍ട്രിയും ഈ സീസണിനെക്കുറിച്ചുള്ള ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജൂലൈ മുതല്‍ പുതിയ സീസണ്‍ സ്ട്രീം ചെയ്ത് തുടങ്ങും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam