വീണ്ടും ഹൊറര്‍ ത്രില്ലറുമായി വിക്രം ഭട്ട്; 'ഗോസ്റ്റ്' ട്രെയ്‌ലര്‍

Published : Sep 23, 2019, 09:42 PM IST
വീണ്ടും ഹൊറര്‍ ത്രില്ലറുമായി വിക്രം ഭട്ട്; 'ഗോസ്റ്റ്' ട്രെയ്‌ലര്‍

Synopsis

റാസ്, റാസ് 3ഡി, 1920, ഹോണ്ടഡ്-3ഡി തുടങ്ങിയവയ്ക്ക് ശേഷം വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം. ഒക്ടോബര്‍ 18ന് തീയേറ്ററുകളില്‍.  

വിക്രം ഭട്ട് തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ഗോസ്റ്റി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ടെലിവിഷന്‍ താരങ്ങളായ ശരണ്യ ഇറാനി, ശിവം ഭാര്‍ഗവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് 2.18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 

റാസ്, റാസ് 3ഡി, 1920, ഹോണ്ടഡ്-3ഡി എന്നിവയാണ് വിക്രം ഭട്ട് നേരത്തേ ഒരുക്കിയ ഹൊറര്‍ ചിത്രങ്ങള്‍. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് കുല്‍ദീപ് മെഹന്‍. വഷു ഭഗ്നാനിയും വിക്രം ഭട്ടും ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 18ന് തീയേറ്ററുകളിലെത്തും. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മില്യൺ കാഴ്ചക്കാരുമായി 'ഡർബി' ട്രെയിലർ; ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; ട്രെയ്‍ലര്‍ എത്തി