
വിനായകൻ മുഴുനീള നായകനായി എത്തുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഷാനവാസ് കെ ബാവുക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
വിനായകന്റെ ഗംഭീരപ്രകടനമാണ് ട്രെയിലറിലെ ആകര്‍ഷണം. അതിമനോഹരമായ ദൃശ്യങ്ങളും ചിത്രത്തിലുണ്ടാകും. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. പശ്ചാത്തലസംഗീതം ജസ്റ്റിന്‍. വിനായകനൊപ്പം റോഷന്‍, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam