യന്തിരൻ 2 ആദ്യ ടീസർ ഇറങ്ങി

Published : Sep 13, 2018, 10:05 AM ISTUpdated : Sep 19, 2018, 09:24 AM IST
യന്തിരൻ 2 ആദ്യ ടീസർ ഇറങ്ങി

Synopsis

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. 

ചെന്നൈ: ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത്, അക്ഷയ്കുമാര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന യന്തിരൻ 2 (2.0) ആദ്യ ടീസർ ഇറങ്ങി. വിഷ്വൽ ഇഫക്ട്സും ആക്​ഷൻസിലും വന്‍ പ്രത്യേകതകളുമായി വരുന്ന ചിത്രത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് തന്നെയാണ് ടീസര്‍ എന്ന് പറയാം. രജനീകാന്തിന്‍റെ യന്തിരനിലെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. 

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി വരുന്നതും ടീസറില്‍ കാണാം. 

മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാർ എത്തുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈന്‍. ഇതിന് ഒപ്പം തന്നെ എ.ആര്‍ റഹ്മാന്‍റെ മാസ്മരിക സംഗീതവും ടീസറിന് തുണയാകുന്നു.

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്