രജനികാന്തിന്റെ 2.0, ഓഡിയോ പുറത്തുവിട്ടു

Published : Oct 20, 2018, 12:49 PM ISTUpdated : Oct 20, 2018, 12:51 PM IST
രജനികാന്തിന്റെ 2.0, ഓഡിയോ പുറത്തുവിട്ടു

Synopsis

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്.

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്.

മധൻ കര്‍ക്കിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാൻ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  നേരത്തെ ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു.  
മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലൻ വേഷത്തില്‍ എത്തുന്നു.

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'