300 കോടി ക്ലബ്ബില്‍ രണ്ട് സിനിമകള്‍, 100 കോടി നേടിയത് 13 ചിത്രങ്ങള്‍; 2018ലെ ബോളിവുഡ് ബോക്‌സ്ഓഫീസ്

By Web TeamFirst Published Jan 2, 2019, 7:55 PM IST
Highlights

സൂപ്പര്‍ താരങ്ങളില്‍ മിക്കവര്‍ക്കും കാലിടറിയ വര്‍ഷവുമായിരുന്നു ബോളിവുഡില്‍ 2018. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊന്നും പോയ വര്‍ഷം സൂപ്പര്‍ ഹിറ്റുകളില്ല. ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും ഷാരൂഖിന്റെ സീറോയും പരാജയപ്പെട്ടപ്പോള്‍ സല്‍മാന്‍ എത്തിയ റേസ് 3 ആവറേജ് വിജയം നേടി. പക്ഷേ സല്‍മാന്റെ സോളോ റിലീസ് ആയിരുന്നില്ല റേസ് 3.

കളക്ഷനിലെ 100 കോടി ക്ലബ്ബ് എന്നത് ഇന്ന് തെന്നിന്ത്യന്‍ സിനിമാ മേഖലകളില്‍ത്തന്നെ വലിയ വാര്‍ത്തയല്ല. ഇന്ത്യയില്‍ 100 കോടി ക്ലബ്ബില്‍ ആദ്യം പ്രവേശിച്ച ബോളിവുഡിനെ സംബന്ധിച്ച് 100 കോടി, 200 ക്ലബ്ബുകള്‍ക്കൊക്കെ ഇപ്പോള്‍ കൗതുകം കുറവാണ്. എന്നാലും ഒരു വര്‍ഷത്തെ സിനിമകളുടെ ബോക്‌സ്ഓഫീസ് പരിശോധിക്കുമ്പോള്‍ ഈ ക്ലബ്ബുകള്‍ക്കൊക്കെ പ്രാധാന്യവുമുണ്ട്. 2018ലെ ബോളിവുഡില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് 13 സിനിമകളാണ്. അതില്‍ രണ്ട് ചിത്രങ്ങള്‍ 300 കോടിയും കടന്ന് മുന്നേറി.

സൂപ്പര്‍ താരങ്ങളില്‍ മിക്കവര്‍ക്കും കാലിടറിയ വര്‍ഷവുമായിരുന്നു ബോളിവുഡില്‍ 2018. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊന്നും പോയ വര്‍ഷം സൂപ്പര്‍ ഹിറ്റുകളില്ല. ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനും ഷാരൂഖിന്റെ സീറോയും പരാജയപ്പെട്ടപ്പോള്‍ സല്‍മാന്‍ എത്തിയ റേസ് 3 ആവറേജ് വിജയം നേടി. പക്ഷേ സല്‍മാന്റെ സോളോ റിലീസ് ആയിരുന്നില്ല റേസ് 3. അക്ഷയ് കുമാറിന്റെ ഗോള്‍ഡ് ഹിറ്റ് ആയില്ലെങ്കിലും ഭേദപ്പെട്ട വിജയം നേടിയപ്പോള്‍ 2.0 (ഹിന്ദി) സൂപ്പര്‍ഹിറ്റ് ആയി. 

മുടക്കുമുതല്‍ പരിഗണിക്കുമ്പോള്‍ സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ച സിനിമകള്‍ കഴിഞ്ഞ വര്‍ഷം ഏഴെണ്ണമുണ്ട്. സോനു കെ ടിട്ടു കി സ്വീറ്റി, ബാഗി 2, റാസി, സ്ത്രീ, ബധായ് ഹോ, 2.0 (ഹിന്ദി പതിപ്പ്), സഞ്ജു എന്നിവയാണ് സൂപ്പര്‍ഹിറ്റുകള്‍.

100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രങ്ങള്‍

സോനു കെ ടിട്ടു കി സ്വീറ്റി- 108.71 കോടി 

റെയ്ഡ്- 101.54 കോടി 

ബാഗി 2- 165 കോടി 

റാസി- 123.17 കോടി 

റേസ് 3- 169 കോടി

ഗോള്‍ഡ്- 107.37 കോടി 

സ്ത്രീ- 129.67 കോടി 

ബധായ് ഹോ- 136.80 കോടി 

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍- 145.29 കോടി 

2.0- 188 കോടി 

സിംബാ- 124.54 കോടി


300 കോടി ക്ലബ്ബ്

പദ്മാവത്- 300.26 കോടി 

സഞ്ജു- 341.22 കോടി


(കണക്കുകള്‍ക്ക് കടപ്പാട്: കൊയ്‌മൊയ്)

click me!