ജാനകിക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കും സര്‍പ്രൈസ്; 96 ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Published : Nov 28, 2018, 10:28 AM ISTUpdated : Nov 28, 2018, 10:40 AM IST
ജാനകിക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കും സര്‍പ്രൈസ്; 96 ലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Synopsis

ചിത്രമിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ 96 ആദ്യമേ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമാകുന്നു. ചിത്രത്തില്‍  ഉള്‍പ്പെടുത്താതെ പോയ ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ചെന്നൈ: കാതലേ കാതലേ... എന്ന ഗാനവും ജാനു, റാം എന്നീ രണ്ടുപേരുകളും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. ഈ രണ്ടുകഥാപാത്രങ്ങളാലും, കാതലേ എന്ന ഗാനത്താലും ഈയൊരു തമിഴ് ചിത്രം പ്രേക്ഷകരുടെ മനസില്‍ കുറച്ചുകാലത്തേക്കെങ്കിലും ഉണ്ടാവും. ഗായിക ജാനകിയുടെ  പാട്ട് മാത്രം പാടിയിരുന്ന എസ്.ജാനകി ദേവിയും അവളുടെ കൂട്ടുകാരന്‍ റാമും ചെറിയൊരു നൊമ്പരം ബാക്കിയാക്കിയാണ് പേക്ഷകനെ തിയേറ്ററില്‍ നിന്നും യാത്രയാക്കുന്നത്. 

ചിത്രമിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ 96 ആദ്യമേ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമാകുന്നു. ചിത്രത്തില്‍  ഉള്‍പ്പെടുത്താതെ പോയ ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എസ്.ജാനികീ ദേവി ഗായിക ജാനകിയെ കാണുന്നതാണ് ഈ സീനിലുള്ളത്. ജാനികയമ്മയുള്ള ഈ സീന്‍ എന്തിന് ഒഴിവാക്കിയെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ ചോദിക്കുമ്പോള്‍ ഇത് ഒഴിവാക്കിയത് നന്നായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും അനുഗ്രഹീത ഗായിക ജാനകി ചിത്രത്തില്‍ അഭിനയിച്ച വിവരം സീന്‍ പുറത്തുവരുന്നത് വരെ പുറത്തായില്ലെന്നത് അത്ഭുതമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്