സര്‍ക്കാറില്‍ വിജയ് ഗൂഗിള്‍ സിഇഒയെ പോലെ; എ ആര്‍ മുരുഗദോസ് പറയുന്നു

Published : Oct 18, 2018, 03:07 PM IST
സര്‍ക്കാറില്‍ വിജയ് ഗൂഗിള്‍ സിഇഒയെ പോലെ; എ ആര്‍ മുരുഗദോസ് പറയുന്നു

Synopsis

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന സര്‍ക്കാര്‍ എന്ന സിനിമയ്‍ക്കായി. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സൂപ്പര്‍ഹിറ്റാകുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വിജയ്‍യുടെ റോളിനെ കുറിച്ച് സൂചനകള്‍ നല്‍‌കുകയാണ് എ ആര്‍ മുരുഗദോസ്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന സര്‍ക്കാര്‍ എന്ന സിനിമയ്‍ക്കായി. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സൂപ്പര്‍ഹിറ്റാകുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വിജയ്‍യുടെ റോളിനെ കുറിച്ച് സൂചനകള്‍ നല്‍‌കുകയാണ് എ ആര്‍ മുരുഗദോസ്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലുള്ള കഥാപാത്രമാണ് വിജയ്‍യുടെതെന്ന് എ ആര്‍ മുരുഗദോസ് പറയുന്നത്. വിജയ്‍യുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നുതന്നെയാണെന്നും എ ആര്‍ മുരുഗദോസ് പറയുന്നു.

അതേസമയം തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് ഡബ്ബിംഗ് ജോലികള്‍ ഉടൻ ആരംഭിക്കും.

സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രം ദിപാവലിക്ക് ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകന് ചെക്ക് വച്ച് പരാശക്തി; പിന്നിൽ ഡിഎംകെയെന്ന് ആരോപണം, ശിവകാർത്തിയേകനെതിരെ വിജയ് ആരാധകർ
'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്