അനുമോളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോയുള്ളത്.

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. എന്നാൽ അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു.

അനുമോളും ആതിരയും ഒന്നിച്ചു പങ്കുവെയ്ക്കുന്ന നൃത്തവീഡിയോകളും മറ്റ് റീലുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ ഇരുവരും ഒരുമിച്ച് ജോളോ ചിപ്പ് കഴിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ടോർട്ടില്ല ചിപ്പ് ആണ് ജോളോ ചിപ്പ്. അനുമോളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

എന്നെങ്കിലും ജോളോ ചിപ്പ് മേടിക്കണം എന്നുള്ളത് വളരെ നാളുകളായുള്ള തന്റെ ആഗ്രഹമായിരുന്നു എന്നാണ് അനുമോൾ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ആദ്യത്തെ ബൈറ്റ് എടുത്തയുടനെ അമ്മേ എന്നു വിളിച്ച് ഇരുവരും കരയുന്നതും ആതിര വെള്ളമെടുക്കാൻ ഓടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നതാണ് കാണുന്നത്. ശത്രുക്കൾക്കു കൊടുക്കാൻ പറ്റിയ സാധനമാണ് എന്നും അനുമോൾ തമാശക്ക് പറയുന്നുണ്ട്. ജോളോ ചിപ്പ് കഴിച്ച് ചെവിയിൽ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന് ആതിര പറഞ്ഞപ്പോൾ തല കറങ്ങുന്നു എന്നായിരുന്നു അനുമോളുടെ പ്രതികരണം.

വെറുംവയറ്റിൽ ജോളോ ചിപ്പ് കഴിക്കാൻ പാടില്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഈ സാഹസത്തിനു മുതിർന്നതെന്നും ആരും ഇങ്ങനെ ചെയ്യരുതെന്നും അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്. തമാശക്കു പോലും ആരും ഇത് കഴിക്കരുതെന്നും കൊച്ചു കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കരുതെന്നും ഇരുവരും മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക