
ജയരാജ് സംവിധാനം ചെയ്യുന്ന വീരം സിനിമയുടെ ട്രെയിലറിനെ പ്രശംസിച്ച് ആമിര്‍ ഖാന്‍. ട്രെയിലര്‍ മികച്ചതാണെന്നും കുനാല്‍ കുമാറിന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞ ആമിര്‍ ഖാന്‍ ഫേസ്ബുക്കില്‍ വീരത്തിന്റെ ട്രെയിലറും ഷെയര്‍ ചെയ്തു. ഹൃത്വിക് റോഷനാണ് ട്രെയിലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയില്‍ ഒരുങ്ങുന്ന വീരം ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വീരം തമിഴിലും തെലു ങ്കിലും പുറത്തിറങ്ങും. നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം. ശാന്തം, കരുണം, അത്ഭുതം എന്നിവയ്‍ക്കു ശേഷമുള്ള അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്‌സ്‌പിയറിന്റെ നാടകങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ നായകനായ ചന്തുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചന്തുവായി കുനാല്‍ കപൂറാണ് സ്ക്രീനിലെത്തുക. ഷേക്‌സ്‌പിയറുടെ മാക്ബത്തിലെ പോലെ ചതിയുടെ ഫലമായ ദുരന്ത പര്യവസായിയാണ് വീരവും. മുഖ്യ കഥാപാത്രത്തിന്റെ ആര്‍ത്തി, അതിമോഹം, ദ്രോഹം, വഞ്ചന - ഇതിനെ ചുറ്റി പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
ദോഹ പ്രവര്‍ത്തന മേഖലയാക്കിയ രണ്ടു പ്രവാസി മലയാളികളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്കകത്തും പുറത്തും സംസാരവിഷയമായ ബിഗ് ബജറ്റ് ചിത്രo കൂടിയാണ് വീരം. ചന്ദ്രകലാ ആര്‍ട്സിന്റെ ബാനറില്‍ചന്ദ്ര മോഹന്‍പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഔറുംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരും ചിത്രത്തിന്റെ അണിയറയില്‍ പങ്കാളികളാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ