നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം 'സർവ്വം മായ' ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണിത്.

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'സർവ്വം മായ' തിയറ്ററുകളിൽ എത്താൻ ഇനി വെറും നാല് ദിവസം മാത്രം ബാക്കി. ചിത്രം ഡിസംബർ 25ന് ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്തുന്നത്. ഇതോട് അനുബന്ധിച്ച് സർവ്വം മായയുടെ ക്യാരക്ടർ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. വല്യച്ഛൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനാർദ്ദനന്റെ പോസ്റ്ററാണിത്. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് അഖിൽ സത്യൻ ആണ്.

Add Asianetnews as a Preferred SourcegooglePreferred

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരനാണ് ‘സർവ്വം മായ‘യിലും സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്.

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു. എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പ്രൊമോഷൻ ഹെഡ് - ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്