നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പൊതു വേദിയില്‍

Published : Oct 14, 2018, 03:11 PM IST
നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പൊതു വേദിയില്‍

Synopsis

നടൻ ജഗതി ശ്രീകുമാർ വീണ്ടും പൊതു വേദിയിലെത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് നടനെത്തിയത്.

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാർ വീണ്ടും പൊതു വേദിയിലെത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് നടനെത്തിയത്.

മാനവീയം വീഥിയിൽ നിന്ന് കവടിയാർ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോൺ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അതിരാവിലെ തന്നെ സ്റ്റാർട്ടിങ് പോയന്‍റിലെത്തി. വാം അപ്പായി സൂംബാ ഡാൻസൊക്കെ ചെയ്ത് ഐഎം വിജയൻ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

ഓടിയെത്തിവരെ കാണാൻ ജഗതി ശ്രീകുമാർ വേദിയിലേക്കെത്തി. സംസാരിക്കാനായില്ലെങ്കിലും കൈവീശി ആവേശത്തോടൊപ്പം പങ്കുചേര്‍ന്നു. അപകടം ജീവിതം കീഴ്മേൽ മറിച്ചെങ്കിലും ജീവിതത്തിലേക്ക് ജഗതി തിരിച്ച് വരികയാണ്.

പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോൺ സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റ പരിപാടിയിൽ പങ്കെടുത്തു

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്