ഗൗതം മേനോനും ചിമ്പുവും തല്ലിപ്പിരിഞ്ഞു; അച്ചം യെന്‍പത് മടമയ്ഡ വൈകും

Published : Jul 03, 2016, 06:34 AM ISTUpdated : Oct 05, 2018, 12:12 AM IST
ഗൗതം മേനോനും ചിമ്പുവും തല്ലിപ്പിരിഞ്ഞു; അച്ചം യെന്‍പത് മടമയ്ഡ വൈകും

Synopsis

ചെന്നെ: ഗൗതം മേനോന്‍ ചിമ്പു ചിത്രം അച്ചം യെന്‍പത് മടമയ്ഡയുടെ റിലീസ് പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സംവിധായകനും നായകനും തമ്മിലുള്ള പിണക്കമാണ് ചിത്രത്തിന്‍റെ റിലീസിംഗിനെ ബാധിക്കുന്നത് എന്നാണ് തമിഴകം വാര്‍ത്തകള്‍.

പ്രതിഫല കാര്യത്തിലുള്ള തര്‍ക്കമാണ് അച്ചം യെന്‍പത് മഡമയ്ഡയുടെ റിലീസിംഗിനെ ബാധിക്കുന്നത് എന്നാണ് കോളിവുഡ് വാര്‍ത്തകള്‍. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തള്ളി പോകാതെ എന്ന ഗാനം ഇനിയും ചിത്രീകരിച്ച് കഴിഞ്ഞിട്ടില്ല. ചിമ്പു സഹകരിക്കാത്തത് കൊണ്ടാണ് ഗാന ചിത്രീകരണവും റിലീസും വൈകുന്നത് എന്നാണ് ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍പറഞ്ഞത്. 

ചിമ്പു തുടര്‍ച്ചയായി തന്നെ അവഗണിക്കുകയാണ്. ഇങ്ങനെ പോയാല്‍ ആ ഗാനം തന്നെ ഒഴിവാക്കി ചിത്രം റിലീസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതന്‍ആകുമെന്നും ഗൗതം പറയുന്നു. ഇതിന് പിന്നാലെ ചിമ്പു ക്യാന്പില്‍നിന്നുള്ള വിശദീകരണം എത്തി. ഗൗതം മേനോനോട് ബഹുമാനം കാരണം അഡ്വാന്‍സ് പോലും വാങ്ങാതെയാണ് ചിത്രത്തില്‍ചിമ്പു അഭിനയിച്ചതെന്ന് താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

സംവിധാകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രമായതും ചിമ്പുവിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ സിനിമ ഏകദേശം പൂര്‍ത്തിയായിട്ടും ഇതുവരെ ചിമ്പുവിനെ ഒരു പൈസ പോലും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഗാനരംഗത്തില്‍ അഭിനയിക്കണമെങ്കില്‍ പൂര്‍ണ്ണമായ പ്രതിഫലം കിട്ടണമെന്നാണ് താരത്തിന്‍റെ നിലപാട്. 

ഈ പിണക്കങ്ങളില്‍ പിടയുന്നത് സിനിമാ പ്രേമികളുടെ ഹൃദയമാണ്. ട്രെയിലറും ഗാനരംഗങ്ങളും വന്നത് മുതല്‍വിണ്ണൈ താണ്ടി വരുവായെ പോലൊരു റൊമാന്‍റിക് ചിത്രത്തിന് കാത്തിരിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് ഈ വാര്‍ത്തകള്‍. ഗൗതം മേനോന്‍ആകട്ടെ പുതിയ ചിത്രമായ യെന്നെ നോക്കി പായും തോട്ടയുടെ ചിത്രീകരണത്തിലേക്ക് കടന്നുകഴിഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്