താരസുന്ദരിക്ക് മിന്നുചാര്‍ത്താനൊരുങ്ങി ആര്യ; റിയാലിറ്റി ഷോ വിവാദവും കത്തുന്നു

Published : Jan 30, 2019, 05:35 PM ISTUpdated : Jan 30, 2019, 06:01 PM IST
താരസുന്ദരിക്ക് മിന്നുചാര്‍ത്താനൊരുങ്ങി ആര്യ; റിയാലിറ്റി ഷോ വിവാദവും കത്തുന്നു

Synopsis

ഹൈദരാബാദിൽ വെച്ച് മാര്‍ച്ചിലാകും താര മാംഗല്യം. വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സൂചനയുണ്ട്

ചെന്നൈ: ദക്ഷിണേന്ത്യന്‍ യുവ നടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകര്‍ കുറവല്ല. താരത്തിളക്കത്തില്‍ നില്‍ക്കുന്പോള്‍ ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്തകളാണ് തമിഴകത്ത് നിന്നും പുറത്തുവരുന്നത്. തെന്നിന്ത്യന്‍ യുവ നടി സയേഷയാകും താരത്തിന്‍റെ വധുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു.

നേരത്തെ തന്നെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിവാഹ-പ്രണയ വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താര വിവാഹം അധികം വൈകാതെയുണ്ടാകുമെന്നാണ് ഇവരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രമുഖ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ വെച്ച് മാര്‍ച്ചിലാകും താര മാംഗല്യം. വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സൂചനയുണ്ട്.

അതേസമയം വധുവിനെ കണ്ടെത്താൻ വേണ്ടി നേരത്തെ ആര്യ നടത്തിയ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദം വിവാഹവാര്‍ത്തയോടെ വീണ്ടും സജീവമായിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ വിജയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്