തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെ വിമർശിച്ച് എസ് പി ബാലസുബ്രഹ്മണ്യം

Published : Jan 30, 2019, 03:23 PM IST
തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെ വിമർശിച്ച് എസ് പി ബാലസുബ്രഹ്മണ്യം

Synopsis

തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെ വിമർശിച്ച് പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം. 

തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണത്തെ വിമർശിച്ച് പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങൾ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു. 

പൊതുപരിപാടികളിലും പങ്കെടുക്കാനായി എത്തുമ്പോൾ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മ്മാതക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. സംവിധായകർക്കും നിർമാതാക്കൾക്കും എതിരെ കടുത്ത  വിമർശനമാണ് എസ്പിബി ഉന്നയിച്ചത്. 

സിനിമയില്‍ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ താരങ്ങൾ നിർബന്ധിതരാകുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് പൊതുപരിപാടികളിൽ പോലും ഇങ്ങനെ വസ്ത്രങ്ങൾ അണിഞ്ഞ് അവർ എത്തുന്നതെന്നും എസ്പിബി കൂട്ടിച്ചേർത്തു. തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാർ. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം.  മറ്റ് സംസ്ഥാനങ്ങിലുളളവരെ സിനിമയിലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു പരിപാടിക്കിടെയാണ് എസ്പിബിയുടെ വിമര്‍ശനം. 
 

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ