
തനിക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ് രംഗത്ത്. ഇടുക്കി ഇരുട്ടുകാനം സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. യുവാവിന്റെ കുടുംബവും ബാബുരാജുമായി വസ്തു തര്‍ക്കം നിലനിന്നിരുന്നു. അതിന്റെ പേരില്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച വ്യക്തിയാണ് മരിച്ച യുവാവിന്റെ പിതാവ്. അതുകൊണ്ട് തന്നെ യുവാവിന്റെ മരണത്തില്‍ നടനും പങ്കെണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ബാബുരാജിന്‍റെ വാക്കുകള്‍
''ഞാന്‍ ലൈവില്‍ വരാനുള്ള കാരണം എന്നെ കുറിച്ച് ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന ഒഴിവാക്ക്.
എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്. ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ചുകൂടി മാറ്റിയിട്ട് എന്നെ കേന്ദ്ര കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തി താ .കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇത് കേട്ട് കേട്ട് മടുത്തു...
അതുപോലെ തന്നെ മറ്റൊരു കര്യം, ഇതിന് പിന്നിലിരുന്ന് നിങ്ങള്‍ ഇത്രയും പ്രയത്‌നം ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാരൊക്കെ എന്താ ചെയ്യുന്നത് എവിടെയാ പോകുന്നത് എന്നൊക്കെ നോക്ക്. ഭാര്യമാരില്ലാത്തവരാണെങ്കില്‍ സഹോദരിമാരോ അമ്മമാരോ എന്ത് ചെയ്യുന്നു എന്ന് ശ്രദ്ധിക്കാനുള്ള സമയം കൂടി കൊടുക്കണം അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടു പോകും. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ