ദിലീപ് ഇപ്പോഴും 'അമ്മ'യില്‍ അംഗമാണെന്ന് കൊല്ലം തുളസി

By Web DeskFirst Published Oct 5, 2017, 8:34 PM IST
Highlights

തിരുവനന്തപുരം: നടന്‍ ദിലീപ് സിനിതാരങ്ങളുടെ സംഘടനയായി അമ്മയില്‍ ഇപ്പോഴും അംഗമാണെന്ന് കൊല്ലം തുളസി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ അവറിലാണ് കൊല്ലം തുളസിയുടെ പ്രതികരണം. 

അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ വിവരം അറിയില്ലെന്നും തുളസി പറഞ്ഞു. സംഘടനയില്‍ നിന്ന് പുറത്താക്കിയ കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്നും അതുകൊണ്ട് അതിന് സാധുതയില്ലെന്നും ദിലീപ് പുറം ലോകം കാണുന്നതിനും ആശ്വസിക്കുന്നതിനും എന്തിനാണ് അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു. ഭൂരിഭാഗം ജനങ്ങളും ദിലീപിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.


 

click me!