
ന്നുവരെ ഒരു സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ച് ശീലം ഇല്ലാത്ത ഒരു ആൺകുട്ടിയാണ് ഞാന്‍... ഈ ഡയലോഗ് ആരും മറന്നുകാണില്ല. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ ആർത്തവ ബോധവത്കരണത്തെ കുറിച്ച് നടത്തുന്ന കാംപയിന്‍ ഉൽഘടനം ചെയ്യാൻ ചെന്നപ്പോള്‍ ജോസഫ് അന്നം കുട്ടി ജോസ് എന്ന ആര്‍ജെ നടത്തിയ പ്രസംഗത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു.
സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ ജോസഫിന് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ ഇത്തിരി കോസ്റ്റ്ലിയായ ഒരു ആരാധകനാണ് ജോസഫിന് കിട്ടിയിരിക്കുന്നത്. മറ്റാരുമല്ല നടന്‍ ജയസൂര്യയാണ് തന്‍റെ ആരാധന തുറന്നു പറഞ്ഞത് ഇതുസംബന്ധിച്ച് ഒരു ഫേസ്ബുക്കില്‍ ഒരു കുറിപ്പും ജയസൂര്യ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു R J യോട് ആദ്യമായിട്ട് ഒരു ആരാധന തോന്നീട്ടുണ്ടെങ്കിൽ അത് ഈ വ്യക്തിയോടാണ്...joseph annam kutty jose (ഈ പേര് ഞാൻ മോഷ്ടിച്ച് വെച്ചിട്ടുണ്ട് ഒരു പടത്തിലിടാൻ) F B യിലെ കുറേ നല്ല നവ ചിന്തകളുള്ള വിഡിയോയിലൂടെയാണ് ഇദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചത്... ഇന്ന് Radio mirchi...യിലെ interview- ന് പോയപ്പോഴാണ്
ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത്.. ഞാൻ വല്ല്യ fan ആണെന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് വിശ്വാസമായില്ല... കൂടെ നിന്ന് ഞാൻ ഒരു ഫോട്ടോയും എടുത്തു ...ഇപ്പോ ശരിക്കും വിശ്വാസമായി കാണും എന്ന് കരുതുന്നു...
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ