വിവാഹം കഴിക്കാത്തതിന്‍റെ കാരണം ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

Published : Feb 07, 2018, 05:52 PM ISTUpdated : Oct 05, 2018, 01:31 AM IST
വിവാഹം കഴിക്കാത്തതിന്‍റെ കാരണം ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

Synopsis

കൊച്ചി: മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും ലക്ഷ്മി ഗോപാലസ്വാമി തുറന്ന് പറഞ്ഞു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ് ലക്ഷ്മി മനസ്സ് തുറന്നത്. 

''കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. 

അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും''-ലക്ഷ്മി പറയുന്നു.

ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. 

ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിക്കും... എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ- അജു കോമ്പോ; വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ 'സർവ്വം മായ'യിലെ ​ഗാനം
'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ