ശ്രീരംഗപുരം ക്ഷേത്രത്തില്‍ മിന്നുകെട്ടി ? നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്

Published : Mar 27, 2024, 04:58 PM ISTUpdated : Mar 27, 2024, 05:37 PM IST
ശ്രീരംഗപുരം ക്ഷേത്രത്തില്‍ മിന്നുകെട്ടി ? നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്

Synopsis

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.  

ചെന്നൈ: നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോര്‍ട്ട്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ രാവിലെ വിവാഹം നടന്നതായാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഒട്ടേറെ വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ജീവിതത്തിലെ പ്രണയം പരാജയപ്പെടുന്നതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് സിദ്ധാര്‍ഥ് പറഞ്ഞ മറുപടി ചര്‍ച്ചയായിരുന്നു. സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്‍ഥിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഞാൻ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്‍നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളതിനാല്‍ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല.

സിദ്ധാര്‍ത്ഥ് പറഞ്ഞു. സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയേയും വിമാനത്താവളത്തില്‍ വെച്ചായിരുന്നു പാപ്പരാസികള്‍ വളഞ്ഞത്. സാര്‍ ഓടിപ്പോകുന്നുവെന്ന് നടന്‍ സിദ്ധാര്‍ഥിനെ ഉദ്ദേശിച്ച് ഒരു പാപ്പരാസി പറഞ്ഞപ്പോള്‍ ചിരിയായിരുന്നു അദിതിയുടെ മറുപടി. എന്നാല്‍ നടന്‍ സിദ്ധാര്‍ഥിന് ഒപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നു തമാശയെന്നോണം അദിതി പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വിവാഹിതരായെന്ന വിവരം പുറത്ത് വരുന്നത്. 

എഎപിക്ക് പഞ്ചാബിൽ വൻ തിരിച്ചടി: പാര്‍ട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"അദ്ദേഹത്തിൻ്റെ സിനിമകൾ ഒരു സാധാരണക്കാരൻ്റെ ശബ്ദമായി നമ്മുടെ മനസ്സുകളിൽ ജീവിക്കും": ഷെയ്ൻ നിഗം
ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ