'ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു, മകന് നല്ല രക്ഷിതാക്കളായിരിക്കും': വിവാഹമോചന വാര്‍ത്ത പങ്കുവച്ച് വിഷ്ണു വിശാല്‍

Published : Nov 14, 2018, 09:28 AM IST
'ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു, മകന് നല്ല രക്ഷിതാക്കളായിരിക്കും': വിവാഹമോചന വാര്‍ത്ത പങ്കുവച്ച് വിഷ്ണു വിശാല്‍

Synopsis

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ രംഗത്തേക്ക് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. ഭാര്യയുമായി ഒരു വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും  നിയമപരമായ വിവാഹമോചനം നേടിയെന്നുമുള്ള വിവരം വിഷ്ണു വിശാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയത്.

ചെന്നൈ: രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ രംഗത്തേക്ക് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. ഭാര്യയുമായി ഒരു വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും  നിയമപരമായ വിവാഹമോചനം നേടിയെന്നുമുള്ള വിവരം വിഷ്ണു വിശാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയത്. 

“ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്‍റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും” - വിഷ്ണു വിശാല്‍ അറിയിച്ചു. 

കോളജ് കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്ന നടന്‍ കെ നടരാജിന്‍റെ മകള്‍ രജനി നടരാജിനെ വിഷ്ണു വിവാഹം ചെയ്യുന്നത് 2011ലാണ് . നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്. വെണ്ണിലാ കബഡിക്കൂട്ടം, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീര്‍ പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇന്‍‌ട്ര് നേട്ര് നാളൈ, മാവീരന്‍ കിട്ടു, രാക്ഷസന്‍ എന്നിവയാണ് വിഷ്ണു വിശാലിന്‍റെ പ്രധാന സിനിമകള്‍.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക