
മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കഴിഞ്ഞ വർഷം ആയിരുന്നു അഹാനയുടെ സഹോദരി ദിയയുടെ വിവാഹം. നിലവിൽ ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്താനുള്ള തയ്യാറെടുപ്പാണ്. ഇതോട് അനുബന്ധിച്ച ബേബി ഷവർ ഏതാനും ദിവസം മുൻപ് ദിയയ്ക്ക് നടന്നിരുന്നു. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇതിനിടെ അഹാന പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരിക്കുകയാണ്.
ദിയയുടെ ബേബി ഷവർ നടക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ വന്നതാണ് അഹാന കൃഷ്ണ. ഇതിനിടെ സൈഡിലേക്ക് നോക്കി 'ഞാനൊന്ന് മനസുവച്ചാൽ എന്റെ ബേബി ഷവറും നടക്കും', എന്ന് അഹാന പറയുകയും ചെയ്തു. ഈ ഭാഗം മാത്രം കട്ട് ചെയ്തിട്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിന് പിന്നാലെ കമന്റുകളുമായും ചിലർ രംഗത്ത് എത്തി. 'എന്നാണ് അഹാനക്കുട്ടിയുടെ വിവാഹം, ആ താരവിവാഹത്തിനായി കാത്തിരിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, അഹാന പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്. ലക്കി ഭാസ്കർ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹകനും അഹാനയുടെ ഉറ്റ ചങ്ങാതിയുമായ നിമിഷ് രവിയാണ് കാമുകൻ എന്ന തരത്തിലാണ് പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും അതിലെ പോസുകളുമൊക്കെയാണ് ഇത്തരം പ്രചരണങ്ങൾക്ക് കാരണം. എന്നാൽ ഇരുവരും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിവരം. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ അഹാനയോ നിമിഷോ ഇതുവരെ തയ്യാറായിട്ടുമില്ല.
നാൻസി റാണി ആണ് അഹാനയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസ് ആയിരുന്നു സിനിമ ഒരുക്കിയത്. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥയാണ് നാന്‍സി റാണി പറയുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ