
സിനിമയിലെ സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് നടി പാര്‍വതി. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ലെന്നും പാര്‍വതി പറഞ്ഞു. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറയുന്നത്.
നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്ത് ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടുപോകുന്ന അവസ്ഥ. നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക എന്താണ് എന്ന് എനിക്ക് അറിയാം. പേരുകള്‍ തുറന്നുപറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്‍തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്ക് അത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല എന്ന്- പാര്‍വതി പറയുന്നു.
വെളുത്ത നിറമുള്ള സ്ത്രീകള്‍ നായികാപദവിയിലെത്തുന്നതിനി കാരണം സിനിമയിലെ സവര്‍ണ മനോഭാവമാണ്. കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത പോലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത് ആ വംശീയത കാരണമാണെന്നും പാര്‍വതി പറയുന്നു.
Courtesy News 18
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ