ശ്രീദേവി സിനിമയിലെ നിത്യഹരിത നായിക

By Web DeskFirst Published Feb 25, 2018, 9:50 AM IST
Highlights

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് സിനിമാ ലോകം. അഴകും അഭിനയ മികവും തന്നെയാണ് ഈ താരത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതും.അഭ്രപാളിയില്‍ നീണ്ട കാലം വാണ ശ്രീദേവിക്ക്  ലോകമെമ്പാടും ആരാധകരും ഉണ്ടായിരുന്നു.

 നാലാം വയസ്സില്‍ 'തുണൈവര്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി വെള്ളിത്തിരയിലേക്ക് എത്തിയത്. കന്തല്‍ കരുണൈ, നംനാട്, ബാബു, ബാലഭാരതം, വസന്തമാളികൈ, പ്രാര്‍ഥനൈ, ഭക്തകുമ്പാര, ജൂലി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു.

1971 ല്‍ എട്ടാം വയസില്‍ ശ്രീദേവിയെ തേടി ആദ്യ സംസ്ഥാന അവാര്‍ഡ് എത്തി. 'പൂമ്പാറ്റ' എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനാണ് കേരള സര്‍ക്കാരാണ് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന പുരസ്‌കാരം നല്‍കി ശ്രീദേവിയെ അനുമോദിച്ചത്. പിന്നീടങ്ങോട്ട് ശ്രീദേവിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

എണ്‍പതുകളില്‍ സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു ശ്രീദേവി. കമല്‍ഹാസന്റെയും രജനീകാന്തിന്റെയു നായികയായി മികച്ച വേഷങ്ങള്‍ ശ്രീദേവി കൈകാര്യം ചെയ്തു. പിന്നീടങ്ങോട്ട് മികച്ച പ്രതികരണമാണ് ശ്രീദേവിക്ക് ഓരോ സിനിമയ്ക്കും ലഭിച്ചത്. മലയാളത്തിലും തമിഴിലും ബോളിവുഡിലും തിരക്കേറിയ നടിയായി മാറി. അഴകും അഭിനയം കൊണ്ട് ലോകത്താകമാനം ശ്രീദേവി ആരാധക വൃന്ദത്തെ സ്വന്തമാക്കി.

 

വിവാഹത്തിന് ശേഷം 1997 ലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ശ്രീദേവി അഭിനയ ലോകത്ത് നിന്ന് പിന്‍വാങ്ങിയത്. എന്നാല്‍ ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. ശ്രീദേവി സിനിമ ലോകത്തേക്ക് തിരികെ എത്തണമെന്ന് ആവശ്യം ശക്തമായി. പി്ന്നീട് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. ഈ ചിത്രം ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയത് ശ്രീദേവിയുടെ അഭിനയ മികവിനുള്ള അംഗീകാരമായി. ഇതോടെ താരം സിനിമയില്‍ വീണ്ടും സജീവമായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മോം' ആണ് ശ്രീദേവിയുടെ അവസാന ചിത്രം. 

 അമ്പത് പിന്നിട്ടിട്ടും ശ്രീദേവിയുടെ സൗന്ദര്യത്തിനും മുഖശ്രീയ്ക്കും മങ്ങലേറ്റിരുന്നില്ല. സിനിമാ നര്‍ത്തക സംഘത്തിലെ ആന്ധ്രാ സ്വദേശിനി രാജേശ്വരിയുടെയും അഭിഭാഷകനായ അയ്യിപ്പന്റേയും മകളാണ് ശ്രീദേവി. മകള്‍ ജാഹ്നവിയുടെ സിനിമാ  അരങ്ങേറ്റത്തിന് കാത്ത് നില്‍ക്കാതെയാണ് അപ്രതീക്ഷിത വിടപറച്ചില്‍. 

click me!