ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്

Published : Feb 25, 2018, 09:38 AM ISTUpdated : Oct 05, 2018, 03:07 AM IST
ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്

Synopsis

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്. ഞെട്ടിക്കുന്ന വാർത്തയെന്ന് ഷാരൂഖ് ഖാൻ പ്രതികരിച്ചു. ശ്രീദേവിയുടെ ജീവിതത്തിന്റെ വളർച്ചകൾക്ക് സാക്ഷി ആയിരുന്നു. സൂപ്പർ താരപദവി അവർ അർഹിക്കുന്നതായിരുന്നു. അവസാനം ശ്രീദേവിയെ കണ്ടതാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. വലിയ നഷ്ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് കമൽ ഹസ്സൻ പ്രതികരിച്ചു. ഇന്ത്യൻ സിനിമയുടെ കറുത്ത ദിനമെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. ശ്രീദേവി എല്ലാകാലത്തും മനസ്സിൽ ജീവിക്കുമെന്ന് പ്രീതി സിന്റ പ്രതികരിച്ചു. വാര്‍ത്ത ദുസ്വപ്നം ആകട്ടെയെന്ന് രാംഗോപാൽ വർമ്മ പ്രതികരിച്ചു.


നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി  ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു. വിവാഹത്തിനു ശേഷമുള്ള ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായത്. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജയ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍