രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വാണി വിശ്വനാഥ്

Published : Oct 07, 2018, 10:21 AM IST
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വാണി വിശ്വനാഥ്

Synopsis

ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല

ഹൈദരാബാദ്: തെലുങ്കാന രാഷ്ട്രീയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. തെലുങ്ക് രാഷ്ട്രീയത്തിലാണ് വാണി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാന തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായാണ് വാണി ചര്‍ച്ചകള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്‍ടി രാമറാവുവിന്‍റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. 

ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല. 1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. 'സാമ്രാട്ട് അശോക' എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. 

ഇതോടെ ആന്ധ്രക്കാര്‍ക്ക് പരിചിതയായി മാറി. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലുങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി.

PREV
click me!

Recommended Stories

'18 വയസിൽ ഇറക്കി കൊണ്ടുവന്നു, പൊലീസുകാർ ലാത്തി കൊണ്ട് പൊതിരെ തല്ലി, എന്നിട്ടും പൊന്നുവിനെ കൈവിട്ടില്ല'
'ശാന്തിവിള ദിനേശ് അപ്പൂപ്പാ..ഞാൻ തുണി പറിച്ച് നൃത്തം ചെയ്ത വീഡിയോ താൻ ഷെയർ ചെയ്യ്': വെല്ലുവിളിച്ച് രേണു സുധി