വിവാഹവാര്‍ഷികത്തില്‍ പങ്കുവെച്ച ബാലുവിന്‍റെ വീഡിയോ

Published : Oct 06, 2018, 08:00 PM IST
വിവാഹവാര്‍ഷികത്തില്‍ പങ്കുവെച്ച ബാലുവിന്‍റെ വീഡിയോ

Synopsis

കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത് ബാലുവിന്‍റെ ഫേസ്ബുക്ക് ലൈവാണ് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് അകാലത്തില്‍ വിട്ടുപോയ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ഒരു വീഡിയോ വൈറലാകുകയാണ്. കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത് ബാലുവിന്‍റെ ഫേസ്ബുക്ക് ലൈവാണ് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്. ബാലുവിന്‍റെ വിയോഗം താങ്ങാനാകാത്ത വലിയൊരു സുഹൃത്ത്‌വലയം തന്നെയുണ്ട്. ബാലുവിന്റെയും മകള്‍ ജാനിയുടെയും നഷ്ടം അറിയാതെ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇഷാന്‍ എഴുതിയ പോസ്റ്റ് ഇങ്ങനെ..

കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ 
Miss you Baaluannaa ...Balabhaskar Chandran
 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്