നടി വിദ്യ ഉണ്ണി വിവാഹിതയായി

Published : Jan 27, 2019, 05:56 PM ISTUpdated : Jan 27, 2019, 06:13 PM IST
നടി വിദ്യ ഉണ്ണി വിവാഹിതയായി

Synopsis

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.  

കൊച്ചി: ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.  

നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും വിദ്യ പ്രേഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു.

ചിത്രം കടപ്പാട്: കോക്കനട്ട് വെഡിങ് സിനിമാസ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു