
ലോസ് ആഞ്ചൽസ്: സൂപ്പർ ഹിറ്റ് ടിവി പരമ്പര ബാറ്റ്മാനിൽ കേന്ദ്ര കഥാപാത്രത്തിനു ജീവൻ നൽകിയ യുഎസ് നടൻ ആദം വെസ്റ്റ്(88) അന്തരിച്ചു. ലുക്കീമിയ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന വെസ്റ്റ് ലോസ് ആഞ്ചൽസിലെ വീട്ടിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. 1928ൽ വാഷിംഗ്ടണിലെ വല്ല വല്ലയിലായിരുന്നു വെസ്റ്റിന്റെ ജനനം. മാഴ്സലെയാണ് ഭാര്യ. ഇവർക്ക് ആറു കുട്ടികളുണ്ട്.
1960കളിൽ ടിവി സീരിയലായി പുറത്തിറങ്ങിയ ബാറ്റ്മാനിൽ ബ്രൂസ് വെയ്ൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആദം വെസ്റ്റ് ലോകശ്രദ്ധയിലേക്ക് ഉയരുന്നത്. എന്നാൽ ഈ സീരിയലിനുശേഷം വെസ്റ്റിന് തിളങ്ങാൻ കഴിഞ്ഞില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ