33 വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ; നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ

Published : Mar 10, 2024, 02:00 PM ISTUpdated : Mar 10, 2024, 02:05 PM IST
33 വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ; നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ

Synopsis

കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായിരുന്നു താരം എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇവിടെ എത്തിയപ്പോൾ വലിയ നൊസ്റ്റാൾജിക് അനുഭവമായെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട്: 33 വർഷങ്ങൾക്ക് ശേഷം സർ​ഗത്തിലെ കുട്ടൻ തമ്പുരാൻ വീണ്ടും കൊയിലാണ്ടിയിലെ മുചുകുന്നിലെത്തി. സര്‍ഗം സിനിമയിൽ കുട്ടൻ തമ്പുരാനായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട താരം മനോജ് കെ ജയനാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മുചുകുന്നിലെത്തിയത്. കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായിരുന്നു താരം എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇവിടെ എത്തിയപ്പോൾ വലിയ നൊസ്റ്റാൾജിക് അനുഭവമായെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ച താരം നാട്ടുകാർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ
ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ…,’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി,33 വർഷങ്ങൾക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും🙏🙏,,, സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും  ഹൃദയം കൊണ്ട് നമിച്ചു. 

പൊന്നാങ്ങളയ്‍ക്ക് പകരം മറ്റാരുണ്ട്; കനത്ത മഞ്ഞിൽ 4 കിലോമീറ്റർ സഹോദരിക്ക് വഴിയൊരുക്കി പവൻ

https://www.youtube.com/watch?v=Ko18SgceYX8

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി