ചൂടൻ രം​ഗങ്ങളുമായി വീണ്ടും നോറ ഫത്തേഹി: കാമരിയാ ​ഗാനം കാണാം

Published : Aug 09, 2018, 04:08 PM IST
ചൂടൻ രം​ഗങ്ങളുമായി വീണ്ടും നോറ ഫത്തേഹി: കാമരിയാ ​ഗാനം കാണാം

Synopsis

ബോളിവുഡ് ​ഗാനങ്ങളുടെ എല്ലാ തകർപ്പൻ‌ നമ്പറുകളും ഈ ​ഗാനത്തിന് അകമ്പടിയായി ചേർത്തിട്ടുണ്ട്. ചന്ദേരി എന്ന ​ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രകത്തിന്റെ പ്രമോയം.

സ്ത്രീയിലെ കാമേരിയ പാട്ടിന് ചൂടൻ ചുവടുകൾ വച്ച് നോറ ഫത്തേഹി. ദിൽബറിന് ശേഷം നോറ ഈ ​​ഗാനത്തിലൂടെ വീണ്ടും തരംഗമാകുകയാണ്. ആസ്ത ​ഗിൽ, സച്ചിൻ സാഘ്വി, ജി​ഗർ സരയ്യ, ദിവ്യകുമാർ എന്നിവരാണ് ​പാടിയിരിക്കുന്നത്. ആദ്യം പുറത്തു വന്ന​ ​ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡ് ​ഗാനങ്ങളുടെ എല്ലാ തകർപ്പൻ‌ നമ്പറുകളും ഈ ​ഗാനത്തിന് അകമ്പടിയായി ചേർത്തിട്ടുണ്ട്. ചന്ദേരി എന്ന ​ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സത്യേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി നോറ ചുവട് വച്ച ദിൽബർ എന്ന ​ഗാനമാണ് നോറയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഐറ്റം നമ്പറുകളുടെ കാര്യത്തിൽ നോറ മറ്റ് നർത്തകിമാരേക്കാൾ ഒരുപടി മുന്നിലാണ്. മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നോറ ഫത്തേഹി. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും