'ടൊവീനോയോട് പറയാനുള്ളത്'; നവ്യ നായരുടെ മറഡോണ റിവ്യൂ

Published : Aug 07, 2018, 05:41 PM IST
'ടൊവീനോയോട് പറയാനുള്ളത്'; നവ്യ നായരുടെ മറഡോണ റിവ്യൂ

Synopsis

'നല്ല ചുറുചുറുക്കുണ്ട് മറഡോണയ്ക്ക്. ടൊവീനോയുടെ ഇത്രകാലവുമുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനം..'

വിവാഹത്തോടെ സിനിമാജീവിത്തതോട് വിടപറഞ്ഞ നടിമാരുടെ കൂട്ടത്തിലാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം ഒരു മലയാളചിത്രത്തില്‍ മാത്രമാണ് അവര്‍ അഭിനയിച്ചത്. ഷൈജു അന്തിക്കാടിന്‍റെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍. എന്നാല്‍ നര്‍ത്തകിയായും അവതാരകയായും പൊതുജീവിതത്തില്‍ അവര്‍ ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ നവ്യ പോസ്റ്റ് ചെയ്ത ചില വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഈയിടെ വൈറലായിരുന്നു. ഇപ്പോഴിതാ ടൊവീനോ തോമസ് നായകനായ മറഡോണ കണ്ട അനുഭവം പറയുകയാണ് നവ്യ, ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ.

മറഡോണയുടെ കാഴ്ചാനുഭവം, നവ്യ നായര്‍ പറയുന്നു

മറഡോണ കണ്ടു. അഭിനേതാക്കളുടെ സിനിമ. എടുത്തുപറയേണ്ട ശ്രമമാണ്ടൊവീനോയുടെത്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍, സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാനായി ഏറ്റെടുത്തതിന്. നല്ല ചുറുചുറുക്കുണ്ട് മറഡോണയ്ക്ക്. ടൊവീനോയുടെ ഇത്രകാലവുമുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഗുണ്ടകളുടെ കഥകള്‍ പറയുന്ന ആക്ഷന്‍ ത്രില്ലറുകള്‍ നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. പക്ഷേ സംവിധായകന്‍ വിഷ്‍ണു നാരായണന്‍ അതില്‍ പുതുമ കണ്ടെത്തിയിരിക്കുന്നു. ദൃശ്യങ്ങളിലും ആ വ്യത്യസ്തതയുണ്ട്. പശ്ചാത്തലസംഗീതം കൊള്ളാം. ടിറ്റോയുടെ പ്രകടനവും വളരെ നന്നായിട്ടുണ്ട്. ആ 'മൊതലാളി മൊതലാളി ബന്ധം' എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മറഡോണയുടെ മുഴുവന്‍ ടീമിനും നന്ദി..

 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും